Settings
Customise your play ground
ഒളിഞ്ഞിരിക്കുന്ന പദം കണ്ടുപിടിക്കലാണ് കളിയുടെ ലക്ഷ്യം. ഇതിൽ നിഘണ്ടുപദങ്ങൾക്ക് പുറമേ വ്യക്തി/സ്ഥല/സിനിമാപ്പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മറഞ്ഞിരിക്കുന്ന പദം കണ്ടുപിടിക്കാൻ ഏഴുതവണ വിവിധവാക്കുകൾ നിങ്ങൾക്ക് പരീക്ഷിക്കാം.ഓരോ തവണ പരിശ്രമിക്കുമ്പോഴും അതിലെ അക്ഷരങ്ങളുടെ നിറം മാറുന്നത് നിങ്ങൾക്കുള്ള സൂചനയാണ്.
ചാരനിറം - ഈ അക്ഷരം ഒളിഞ്ഞിരിക്കുന്ന പദത്തിൽ ഇല്ല.
പച്ചനിറം - ഈ അക്ഷരത്തിന്റെ സ്ഥാനം അതുതന്നെയാണ്.
മഞ്ഞനിറം - ഈ അക്ഷരത്തിന്റെ സ്ഥാനം വ്യത്യസ്തമാണ്.
മറഞ്ഞിരിക്കുന്ന പദത്തിൽ ഒരേ അക്ഷരം ഒന്നിലധികം തവണ ഉണ്ടെങ്കിൽ അതിനുള്ള സൂചനയും ലഭിക്കും.
എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് ഒരു പുതിയ പദം നിങ്ങളുടെ മുന്നിൽ എത്തുന്നതായിരിക്കും.
പൂവിലുണ്ട് കായയിലില്ല.
മനുഷ്യനിലുണ്ട് കുരങ്ങനിലില്ല.
കവിതയിലുണ്ട് കവണയിലില്ല.
ഏതാണാ വാക്ക് ?
ഈ കളിയുടെ പരിഷ്കരിച്ച സോഫ്റ്റ്വെയര് പതിപ്പാണ് വേര്‍ഡില്‍ എന്ന് പറയാം.
നിങ്ങള്‍ക്ക് അറിയാവുന്ന വാക്കുകള്‍ പരീക്ഷിക്കൂ. നിറം മാറ്റം ശ്രദ്ധിക്കൂ. ഒളിഞ്ഞിരിക്കുന്ന വാക്ക് കണ്ടു പിടിക്കൂ.
അക്ഷരങ്ങളുടെ വള്ളിയും പുള്ളിയും കണക്കിലെടുക്കുന്നില്ല എന്നുമാത്രമല്ല ശരിയായ വള്ളിയും പുള്ളിയും ചേർത്തുള്ള സൂചനകളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.കൂടാതെ സാമ്യാക്ഷരങ്ങളും പരസ്പരസൂചനകൾ നൽകുന്നതാണ്.അതായത് ശ്രദ്ധിച്ചുകളിച്ചാൽ 24 അക്ഷരങ്ങൾ മാത്രമേ ഫലത്തിൽ ഈ കളിയിൽ ഒളിഞ്ഞിരിക്കുന്നുള്ളൂ എന്ന് കാണാം.
പരസ്പരം സൂചന നൽകുന്ന അക്ഷരങ്ങളാണവ. ഒളിഞ്ഞിരിക്കുന്ന പദത്തിൽ സ്വയം ഇല്ലെങ്കിൽ തന്നോട് സാമ്യമുള്ള അക്ഷരത്തിന്റെ ലഭ്യതയെക്കുറിച്ച് സൂചന നൽകുന്ന അക്ഷരങ്ങൾ.(താഴെ കൊടുത്തിട്ടുള്ള പട്ടിക പൂർണ്ണമല്ല).
അ/ആ/അം/അഃ, ഇ/ഈ ... , ക/ഖ,ച/ഛ,..., ര/റ/ഋ, ല/ള, ന/ണ, ,യ/വ/ഴ , സ/ശ, ഷ/ഹ, ൺ/ൻ/ർ/ൽ/ൾ.
ഏകദേശം 28000 പദങ്ങൾ ഈ കളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പദങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നു. അതിലെ ചില പദങ്ങൾ നിങ്ങളുടെ സൗകര്യത്തിനായി 🎲എന്ന ബട്ടണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 🎲 ഉപയോഗിച്ച് അവ നിങ്ങളുടെ ഇഷ്ടാനുസരണം സ്വീകരിക്കാം/ തിരസ്കരിക്കാം. അഞ്ചക്ഷരങ്ങളുള്ള പദങ്ങൾ ഓർമ്മയിൽ വരുന്നില്ലെങ്കിൽ ഈ സൗകര്യം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.
അക്ഷരങ്ങളുടെ ഇരട്ടിപ്പൊഴികെ മറ്റ് കൂട്ടക്ഷരങ്ങൾ അടങ്ങിയ പദങ്ങൾ ഈ കളിയിൽ പ്രവർത്തിക്കുന്നതല്ല.കാരണം കൂട്ടക്ഷരങ്ങളിൽ വ്യത്യസ്തമായ രണ്ടക്ഷരങ്ങൾ അടങ്ങിയിരിക്കുന്നുണ്ടെങ്കിൽ അതിലേതാണ് ഒളിഞ്ഞിരിക്കുന്ന വാക്കിൽ ഉള്ളതെന്ന് നിറമാറ്റത്തിലൂടെ വെളിപ്പെടുത്തുവാൻ പരിമിതിയുണ്ട്.
ഉദാഹരണം :
മ്പ = മ+പ. ഇതിൽ "മ" യാണോ "പ" യാണോ നിറം മാറിയത് എന്ന് വെളിപ്പെടുത്തുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്.
🎲ബട്ടണു പകരം നിങ്ങൾക്ക് തന്നെ നേരിട്ട് പദങ്ങൾ തിരയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് അറിയാവുന്ന അക്ഷരങ്ങൾ അതാതിന്റെ സ്ഥാനങ്ങളിലും അറിയാത്തയിടങ്ങളിൽ ചോദ്യചിഹ്ന(?) വും കൊടുത്തു തിരച്ചിൽ നടത്തുക.
മലയാളം = മ + ല + യ + ാ + ള + ം
കേരളം = ക + േ + ര + ള + ം
തെങ്ങ് = ത + െ + ങ + ് + ങ + ്
ആവശ്യമുള്ള പദം പൂര്‍ത്തിയാക്കിയതിനുശേഷം ENTER കീ അമർത്തുക
ENTER - നിങ്ങള്‍ ടൈപ്പ് ചെയ്ത പദത്തെ മറഞ്ഞിരിക്കുന്ന പദവുമായി താരതമ്യം ചെയ്യുന്നു.
⌫ - അവസാനം കൊടുത്ത അക്ഷരം ഡിലീറ്റ് ചെയ്യുന്നു.
ESC - ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്യുന്നു.
🎲 - സാമ്പിള്‍ പദങ്ങള്‍ ഓരോന്നായി കാണിക്കുന്നു. ആ പദത്തില്‍ താത്പര്യം ഉണ്ടെങ്കില്‍ ENTER ചെയ്യാം അല്ലെങ്കില്‍ മറ്റൊരു പദം പരീക്ഷിക്കാം.
Wordle#0
Play Daily Puzzles And Improve your statistics.
Customise your play ground
Turn ON/OFF buddy letter matching. No dice/random words.
Make your playground dark
Use 🎲 for getting random words.